കണ്ണാടിപ്പറമ്പ: പൈപ്പ് പൊട്ടി വെള്ളം പാഴാവല്‍ തുടര്‍ക്കഥയായിട്ടും അനക്കമില്ലാതെ അധികൃതര്‍. വാരംറോഡ് കള്ളുഷാപ്പിനു സമീപമാണ് കൊളച്ചേരി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. വാരം റോഡ് ജങ്ഷന്‍ മുതല്‍ റഹ്്മാനിയ്യ പള്ളി വരെയുള്ള പലയിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നുണ്ട്. റോഡിലൂടെ പരന്നൊഴുകുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.