കണ്ണാടിപറമ്പ: ലോക പരിസ്ഥിതി ദിനാചരണം കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ “സമൃദ്ധി -2024” എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.സി.എൻ.അബ്ദുൾ റഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി പി.എസ് സാവിത്രി സ്വാഗതം പറഞ്ഞു. എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഓമന എം.വി പരിപാടിയുടെ വിശദീകരണം നൽകി. നാറാത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ പി, സ്കൂളിലെ ഹയർ സെക്കൻ്ററി അധ്യാപകരായ രമേശൻ എ , രാജേഷ് പി.കെ. മഹേഷ് ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. ലീഡർ ധനികാ സജീവൻ നന്ദി പറഞ്ഞു പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള 50 വീടുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് പരിസ്ഥിതിദിന ബോധവൽക്കരണ റാലി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി