ഒറ്റയാൾ പ്രതിഷേധവുമായി വാർഡ് മെമ്പർ

kpaonlinenews

ചിറക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിനൊട് ചെയ്യുന്ന അവഗണനക്കെതിരെ ഒറ്റയാൾ പ്രതിഷേധവുമായി വാർഡ് മെമ്പർ സുജീറ

ചിറക്കൽ പഞ്ചായത്തിലെ വർഷങ്ങളായി മഴക്കാലമായൽ കുളമാകുന്ന വാർഡ് അഞ്ചിലെ പയറ്റി കാവ് റോഡിന് റീ ടാർ ചെയ്യാൻ വേണ്ടി മുസ്ലിം ലീഗിലെ വാർഡ് മേമ്പർ സുജീറ പഞ്ചായത്തിനൊട് പോരാടാൻ തുടങ്ങിട്ട് വർഷങ്ങളായി.

2022 ൽ AE നേരിട്ട് വന്ന് പരിശോധിച്ച് റിപ്പൊർട്ട് സമർപ്പിച്ചിട്ടും പഞ്ചായത്ത് ചുവപ്പ് നാടയിൽ പുകഴ്ത്തി വെച്ചിരിക്കുകയാണെന്ന് മെമ്പർ പറഞ്ഞു.

വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ തെറി പറയുന്നത് സഹിക്കവയ്യാതെയാണ് ജനങ്ങൾ അറിയാൻ മേമ്പർ ഒറ്റയാൻ സമരത്തിന് ഇറങ്ങിയത്.

നിരവധി യാത്രക്കാർ ഉപയോഗിക്കുന്നതും നിരവധി വിട്ടുകാരും സ്ക്കൂൾ കുട്ടികളും ഉപയോഗിക്കുന്ന റോഡാണ് ഇത്. അഭിവാദ്യമർപ്പിച്ച് ലീഗ് പ്രവർത്തകരും എത്തി.

Share This Article
error: Content is protected !!