ഉച്ചയുറക്കത്തിനിടെ സീലിംഗ് ഫാന്‍ പൊട്ടി വീണ് പരിക്കേറ്റ യുവാവ് മരിച്ചു

kpaonlinenews

പയ്യന്നൂര്‍: കിടപ്പുമുറിയില്‍ ഉച്ച ഉറക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീര്‍(48) ആണ് മരണപ്പെട്ടത്.
പോളിഷിംഗ് തൊഴിലാളിയായ മുഹമ്മദ് സമീര്‍ ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഈ സമയം
ഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യല്‍ കടയിലേക്ക് പോയിരുന്നു. നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവംകണ്ടത്. ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉള്‍പ്പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്പലപ്പാറയിലെ എന്‍.പി.ഇബ്രാഹിംകുഞ്ഞി-എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷാനിബ. മകള്‍:ഷാഹിന. സഹോദരങ്ങള്‍:ഫൈസല്‍, സറീന, പരേതയായ ഷാഹിന. പയ്യന്നുര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!