കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ്, ഇസ്ലാമിക് കോളേജ് ,പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു . ചടങ്ങിൽ ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് കൃഷി ഓഫീസർ അനുഷ അൻവർ ഔഷധ വൃക്ഷം സ്കൂളിൽ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് സി എ ഒ ഡോക്ടർ താജുദ്ദീൻ വാഫി, വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ വേങ്ങാടൻ, സന്ധ്യ ജയറാം, സുധീഷ് എം, സതീഷ് എം.വി,ശരീഫ് മാസ്റ്റർ, എം വി ഹുസൈൻ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ സംസാരിച്ചു. അധ്യാപകരായ അഞ്ജലി, റുബീന, ശ്രീനിവാസൻ , രശ്മി തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ ലീഡർ റിയ മുഹമ്മദ് പരിസ്ഥിതി ദിന പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു വൈസ് പ്രിൻസിപ്പൽ മേഘ ടീച്ചർ സ്വാഗതവും അഞ്ജലി ടി പി നന്ദിയും പറഞ്ഞു.