പ്രവേശനോത്സവത്തിൽ പുത്തനനുഭവം പകർന്ന് കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ

kpaonlinenews


കണ്ണാടിപ്പറമ്പ്: വർണക്കുടയും പുത്തനുടുപ്പുകളും പുത്തൻ ബാഗുകളുമായി സ്കൂളിലെത്തിയ കുരുന്നുകളെ സ്വീകരിച്ച് ഈ വർഷത്തെ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .രാവിലെ പതിനൊന്ന് മണിക്ക് പ്രവേശഗാനത്തോടെയും മധുരം നുകർന്നും സ്കൂൾ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡു മെമ്പറുമായ കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക പി.ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷത വഹിച്ചു. 2024- 2025 അദ്ധ്യയന വർഷത്തിൽ ഒന്നാം തരത്തിലും പ്രീ പ്രൈമറിയിലുമെത്തി കുരുന്നുകൾക്ക് വാർഡ് മെമ്പർ പഠനോപകര വിതരണം ചെയ്തു. സ്കൂൾ മാനേജർ പ്രതിനിധി ശ്രീലത മദർ പി.ടി.എ പ്രസിഡൻ്റ് മഞ്ജു സുധീഷ്, ബി.ആർ.സി കോർഡിനേറ്റർ മീന ടീച്ചർ എന്നിവർ ചടങ്ങിന് ആശംയർപ്പിച്ച് സംസാരിച്ചു. എസ്.ആർ.ജി കൺവീനർ കെ വി നിഷ , രമ്യാ രാജൻ ,നസീമ ടീച്ചർ, മേഘ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. എ.വി. ശ്രീജിത്ത് മാസ്റ്റർ നന്ദി പറഞ്ഞ ചടങ്ങിൽ നിരവധി രക്ഷിതാക്കളാണ് പരിപാടി വീക്ഷിക്കാനെത്തിയത്. തുടർന്ന് തുടർന്ന് രമ്യ ടീച്ചറുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച “രക്ഷാകർതൃ വിദ്യാഭ്യാസം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും പാൽപ്പായസവുമുണ്ടായി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യാസ്തമായി നിരവധി കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്.പുതുതായി പ്രവേശനം നേടിയവർക്ക് പഠന കിറ്റും വിതരണം ചെയ്തു . പ്രവേശനോത്സവത്തോടനുബന്ധിച്ച് , നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ,ബി.ആർ.സി കോർഡിനേറ്റർ രമ്ന രാഘവൻ തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചു.

Share This Article
error: Content is protected !!