തൃശ്ശൂർ എടുക്കുമോ? കേരളം ആകാംക്ഷയോടെ വീക്ഷിച്ച തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ

kpaonlinenews

തൃശ്ശൂർ : കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ധലങ്ങളിലൊന്നായ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 30,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.  ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചതെന്നത് ശ്രദ്ധേയമാണ്.  

Share This Article
error: Content is protected !!