ന്യൂഡൽഹി: എൻ.ഡി.എയും ‘ഇൻഡ്യ’യും തമ്മിലുള്ള ഏറ്റുമുട്ടലിൽ അന്തിമജയം ആർക്ക്? എക്സിറ്റ് പോൾ പ്രവചനം പോലെ മോദി മൂന്നാമൂഴത്തിലേക്കാണോ? അതല്ല അടിയൊഴുക്കുകളിൽ ജനം ‘ഇൻഡ്യ’യെ തുണച്ചോ? അതുമല്ലെങ്കിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത വിധം ഇരുപക്ഷവും ബലാബലത്തിലാകുമോ? രാജ്യം ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന അതിനിർണായകമായ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 18ാം ലോക്സഭയിലെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങും. ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ടുമണിക്ക് തപാൽ വോട്ടുകൾ എണ്ണുന്നതോടെ പ്രക്രിയക്ക് തുടക്കമാകും. അര മണിക്കൂർ കഴിഞ്ഞ് അതിന് സമാന്തരമായി വോട്ടുയന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലെയും എണ്ണം വരുന്ന മുറക്ക് പ്രവണതകൾ അറിയാം.
ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 11 മണിയോടെ പ്രതീക്ഷിക്കാം.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്.ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.
ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ആപ്പിലും അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും.