തെരഞ്ഞെടുപ്പ് ഫലം: കേന്ദ്ര – കേരള സർക്കാറുകളുടെ ജനവിരുദ്ധ നങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത്: ലീഗ്

kpaonlinenews

കണ്ണൂർ:സി.പി.എമ്മിൻ്റെ കള്ള പ്രചരണങ്ങളെയും നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗങ്ങളെയുംതള്ളിക്കളഞ്ഞ് കേന്ദ്ര-കേരള സർക്കാറുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ജനങ്ങൾ നൽകിയ വിധിയെഴുത്താണ് കണ്ണൂർ ജില്ലയിലെമൂന്ന്പാർലിമെൻ്റ് മണ്ഡലങ്ങളിലും യൂ.ഡി.എഫ്നേടിയഉജ്ജ്വലവിജയമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ .അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടരികെ.ടി.സഹദുള്ളയും പ്രസ്താവിച്ചു.

ന്യൂനപക്ഷ സമൂഹം ഒന്നടങ്കം യു.ഡി.എഫിന് പിന്നിൽഅണിനിരന്നതോടൊപ്പം സി.പി.എമ്മിനെ സ്വന്തം പാർട്ടി അംഗങ്ങൾ തന്നെ കൈവിട്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കണ്ണൂർ പാർലിമെൻ്റ്മണ്ഡലത്തിലെ ധർമ്മടം,മട്ടന്നൂർമണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫ് ന് ലീഡ് കൈവരിക്കാനായത്. സി.പി.എം സംസ്ഥാന സെക്രട്ടരിയുടെമണ്ഡലമായ തളിപ്പറമ്പിലടക്കം യു.ഡി.എഫ്.വൻ ലീഡാണ് നേടിയത്.

ജനാധിപത്യവുംമതേതരത്വവും തകർക്കുവാൻ ഒരു ശക്തിയേയുംഅനുവദിക്കില്ലെന്ന് തെളിയിക്കുന്ന വിജയമാണ് ഇന്ത്യാ മുന്നണിക്കുണ്ടായത്. ഏകാധിപത്യംഅടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡിക്കുള്ള ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ്.ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ സമ്മതിദായകർക്കും, പ്രതികൂലകാലാവസ്ഥയിൽ അതിനു വേണ്ടിപ്രവർത്തന രംഗത്തിറങ്ങിയ മുഴുവൻ യു.ഡി.എഫ്പ്രവർത്തകർക്കും നേതാക്കൾ നന്ദി രേഖപ്പെടുത്തി.

Share This Article
error: Content is protected !!