കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന് വിജയം. യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ വിജയം യുഡിഎഫിന് കൂടുതൽ ആവേശമായി. എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ എംവി ജയരാജന് എതിരെ 107726 വോട്ടിന്റെ ലീഡിലാണ് വിജയം.
ഇത് മൂന്നാം തവണയാണ് കെ സുധാകരന് കണ്ണൂരിൽ വിജയം നേടാനാകുന്നത്. 496761 വോട്ടാണ് കെ സുധാകരൻ നേടിയത്. എംവി ജയരാജൻ 388350 വോട്ടുകളും എൻഡിഎയുടെ സി രഘുനാഥ് 114369 വോട്ടുമാണ് ആകെ നേടിയത്.