കണ്ണൂർ:കണ്ണൂരിൽ ലഹരിമരുന്നുമായി മൂന്നു പേരെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സംഘം പിടികൂടി. ചാലാട് നടത്തിയ പരിശോധനയിൽ 400 മില്ലിഗ്രാം ബ്രൗൺഷുഗറുമായി ചാലാട് സ്വദേശി അലിയാസ് ഹൗസിൽ സാദ് അഷറഫിനെ (25) എക്സൈസ് ആൻ്റ് ആൻ്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും, 300 മില്ലിഗ്രാം ബ്രൗൺഷുഗറുമായി ചാലാട് സ്വദേശി ചിറമ്മൽ ഹൗസിൽ വി.അർജുനെ (25) ചാലാട് വെച്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ആർ.പി.നാസറും പിടികൂടി. വളപട്ടണം,അഴീക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 320 മില്ലിഗ്രാം ബ്രൗൺഷുഗറുമായി അഴീക്കോട് സ്വദേശി സി.പി.അർജുനെ(29)യും അസി. എക്സൈസ് ഇൻസ്പെക്ടർ കെ.സി.ഷിബുവും സംഘവും പിടികൂടി.