പരിയാരം: ഷെയർ മാർക്കറ്റിൽകമ്പനിയുടെ ലാഭവിഹിതം വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.ചെറുതാഴം കോട്ടക്കുന്നിലെ നീലാംബരിയിൽ മൈലാത്ത് മഹേഷിൻ്റെ പരാതിയിലാണ് കെ.കെ.ആർ.സി.എ.കമ്പനിയുടെ ഡയരക്ടർമാരായ അനുരാഗ് താക്കൂർ, അക്ഷയ് താക്കൂർ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ജനുവരി 18 നും ഫെബ്രവരി ആറിനുമിടയിലാണ് കമ്പനി ഷെയർ വാഗ്ദാനം നൽകി പരാതിക്കാരനിൽ ഗൂഗിൾ പേ വഴിയും നെറ്റ് ബേങ്ക് വഴിയും പ്രതികൾ7, 20,000 രൂപ കൈപ്പറ്റിയത്.പിന്നീട് ലാഭവിഹിതമോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.