ശ്രീകണ്ഠാപുരം: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ 4.842 ഗ്രാം എംഡി എം എ യുമായി ചെറുതാഴം സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ. ചെറുതാഴം നെരുവമ്പ്രം സ്വദേശികളായ ഖദീജ മൻസിലിലെ എം.പി.ഷമീർ (29), സുബൈദ മൻസിലിലെ എ.ടി.ജസീൽ (26), ആയിഷ മൻസിലിലെ കെ.വി. അജ്മൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ എസ്.ഐ.എം.സുജിലേഷും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി കാലപട്രോളിംഗിനിടെ ചെങ്ങളായി മുക്കടത്ത് വെച്ചാണ് കെ.എൽ.57.കെ.2746 നമ്പർ കാറിൽ കടത്തുകയായിരുന്ന 4.842 ഗ്രാം മാരക ലഹരിമരുന്നായ എംഡി എം എ യും വലിക്കാൻ ഉപയോഗിക്കുന്ന ബർണറുമായി യുവാക്കളെ പോലീസ് പിടികൂടിയത്. പോലീസ് ചോദ്യം ചെയ്യലിൽ മംഗലാപുരത്ത് വെച്ച് മാർവാടിയിൽ നിന്നും 10,000 രൂപ നൽകി എംഡി എം എ വാങ്ങിയതാണെന്ന് മൊഴി നൽകി.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.