കണ്ണൂരിന്റെ കണ്ണിലുണ്ണിയായി കെ.സുധാകരൻ; പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെടെ ലീഡ് തുടരുന്നു

kpaonlinenews

കണ്ണൂർ:ലോക്‌സഭാതിരഞ്ഞെടുപ്പിന്റെവോട്ടെണ്ണൽ പുരോഗമിക്കവേ കടുത്തമത്സരംപ്രതീക്ഷിച്ചകണ്ണൂരിൽകെപിസിസി അധ്യക്ഷൻകെ.സുധാകരൻ വിജയക്കുതിപ്പ് തുടരുകയാണ്. എം വി ജയരാജനെകടത്തിവെട്ടി കെ സുധാകരൻ 64527 ൽപ്പരം വോട്ടുകളുടെ ലീഡാണ് നിലവിൽ കെ സുധാകരനുള്ളത്. . കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലുംവിജയിക്കുമെന്ന്പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ്വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽതീരത്ത്അടുപ്പിക്കുമ്പോൾ കപ്പിത്താൻ തോൽക്കുന്നത്യുഡിഎഫിന് ചിന്തിക്കാൻ പോലുംസാധിക്കുമായിരുന്നില്ല. കെപിസിസി അധ്യക്ഷനായസുധാകരനെ സംബന്ധിച്ചും കണ്ണൂർഅഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരന്ലീഡുണ്ടെന്നാണ് വിവരം. ഒരുകാലത്ത്സുധാകരന്റെഅടുത്തഅനുയായിയായിരുന്ന ബിജെപി സ്ഥാനാർത്ഥി സി. രഘുനാഥിന് വലിയ നിലയിൽവോട്ട്പിടിക്കാനായില്ല.

അന്തിമഫലത്തെക്കുറിച്ച്യാതൊരുസംശയവുമില്ലെന്ന് കെ സുധാകരൻ നേരത്തെവ്യക്തമാക്കിയിരുന്നു.ശക്തികേന്ദ്രങ്ങളായ മലയോര മേഖലയിലടക്കം ഒരു ക്ഷീണവുംസംഭവിച്ചിട്ടില്ലെന്നാണ് കൃത്യമായ കണക്കുകളിൽ നിന്ന് വ്യക്തമായത്. കഴിഞ്ഞ തവണത്തെക്കാൾ ലീഡ് ഇത്തവണ ഉണ്ടാകും. കഴിഞ്ഞ തവണ ബിജെപിയിൽ നിന്ന് വോട്ടു കിട്ടിയില്ല.ഇന്നലെ വന്ന ആൾസ്ഥാനാർത്ഥി ആയതിൽ ബിജെപി പ്രവർത്തകർക്ക്അമർഷമുണ്ട്. സിപിഎമ്മിൽ നിന്നും വോട്ടും ലഭിക്കും. കൊള്ളക്കാരനായ ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തോട് സിപിഎമ്മുകാർക്ക് തന്നെഅമർഷമുണ്ടെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

രാഷ്ട്രീയവുംവികസനപരവുമായകാരണങ്ങളാൽ എൽഡിഎഫിന് വിജയംസുനിശ്ചിതമാണെന്നായിരുന്നു എം വി ജയരാജൻ പറഞ്ഞത്. കോൺഗ്രസിനെവിശ്വസിക്കാൻ കൊള്ളില്ലെന്ന് വ്യക്തമായതിനാൽ ജനങ്ങൾ ഒന്നാകെ എൽഡിഎഫിന് പിന്നിൽ അണിനരക്കുകയായിരുന്നു.എക്സിറ്റ്പോളുകളെജനംമുഖവിലക്കെടുക്കില്ലെന്നും എം വി ജയരാജൻവ്യക്തമാക്കിയിരുന്നു.

Share This Article
error: Content is protected !!