വളപട്ടണം സി എച്. എം ഗവ : ഹൈസ്ക്കൂളിലും ഖത്തർ കൂട്ടായ്മയുടെ സ്നേഹ പർശം..

kpaonlinenews

വളപട്ടണം സി. എഛ്. എം ഗവർണ്മെന്റ് ഹൈസ്‌കൂളിൽ 2024- 2025 അധ്യയന വർഷം പുതുതായി പ്രവേശനം ലഭിച്ച ഭാവി വാഗ്ദാനങ്ങൾ ആയ എൽകെജി യിലും ഒന്നാം ക്ലാസിലും അഡ്മിഷൻ ലഭിച്ച് ആദ്യാക്ഷരം നുകരുവാൻ എത്തിയ കുട്ടികൾക്ക് ഖത്തർ വളപട്ടണം കൂട്ടായ്മ വകയായി സ്കൂൾ ബാഗുകൾ നൽകി.
വളപട്ടണം ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവച്ചടങ്ങിൽ വെച്ച്
ഖത്തർ വളപട്ടണം കൂട്ടായ്മ ഓർഗ :
സെക്രട്ടറി എ. പി. ഷമീർ ഖുറൈശി ഹെഡ്മിസ്ട്രസ് സി. കെ. സീമക്ക് നൽകി വിതരണോൽഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ എ. ടി. സമീറ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ഷമീമ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.
എ. ടി. ഷഹീർ, ടി. പി. ഹാരിസ്, അറഫാത്ത് , ഹരികൃഷ്ണൻ, ഷാഹുൽ ഹമീദ്, ഇർഫാന,ഖാലിദ് കച്ചായി , എന്നിവർ ആശംസാ പ്രസംഗ നടത്തി.
സുൻദാസ് ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി.
ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രെസ് സി. കെ. സീമ സ്വാഗതവും സീന ടീച്ചർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!