പ്രവേശനോത്സവം: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ഉദ്ഘാടനം
മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ 652 വിദ്യാര്‍ഥികളെ വിവിധ ക്ലബംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് മധുരം നല്‍കി സ്വീകരിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയിലെ ജില്ലാ പഞ്ചായത്തംഗം എന്‍.വി.ശ്രീജിനി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് സി. പത്മനാഭന്‍, പ്രഥമാധ്യാപിക എസ്. സുലഭ,എസ്.എസ്.കെ. ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍, കെ.കെ. വിനോദ്, കെ.സി.സുനില്‍, കെ.സി. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.