ടി.പി ഫർഹാനയെ അനുമോദിച്ചു

kpaonlinenews

പന്ന്യങ്കണ്ടി : കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.എസ് എഫ് – ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ടി.പി ഫർഹാനയെ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി പഞ്ചായത്തിൻ്റെ ഉപഹാരം സമ്മാനിച്ചു
കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പറമ്പ് സ്വദേശിനിയാണ് ടി.പി ഫർഹാന
അനുമോദന യോഗത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ അനുമോദന പ്രഭാഷണം നിർവഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി പ്രസംഗിച്ചു. പി.പി.സി മുഹമ്മദ് കുഞ്ഞി, യൂസഫ് പള്ളിപ്പറമ്പ് , കെ പി അബ്ദുസ്സലാം, കെ ശാഹുൽ ഹമീദ്, അന്തായി ചേലേരി, ജാബിർ പാട്ടയം സംസാരിച്ചു. ടി.പി ഫർഹാന മറുപടി പ്രസംഗം നിർവഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതവും സെക്രട്ടറി നസീർ പി.കെ.പി നന്ദിയും പറഞ്ഞു

Share This Article
error: Content is protected !!