എൻ.കെമഹമൂദ് സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സുംസംഘടിപ്പിച്ചു.

kpaonlinenews

കണ്ണൂർ: ജീവകാരുണ്യ സംഘടനയായ എളയാവൂർ സി.എച്ച് സെൻ്ററിൻ്റെ ട്രഷററായും സാമൂഹ്യ രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എൻ.കെ മഹമൂദ് സാഹിബിൻ്റെ നിര്യാണത്തെ തുടർന്ന് എളയാവൂർ സി.എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. വാരം സി.എച്ച് സെൻ്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും എല്ലാവർക്കും ഒരു മാതൃകയായി തിളങ്ങി നിന്ന വ്യക്തിത്വമാണ് എൻ.കെ.മഹമൂദ് സാഹിബെന്ന് സുരേഷ് ബാബു എളയാവൂർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എളയാവൂർ കണ്ണഞ്ചാൽ ബദർ മസ്ജിദ് ഖത്തീബ് ഹബീബ് അസ്ഹരി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. ഡിവിഷൻ കൗൺസിലർ പി.പി. വത്സലൻ, ഡി.സി.സി ജനറൽ സിക്രട്ടറി പി. മാധവൻ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി വാരം യൂണിറ്റ് ജനറൽ സിക്രട്ടറി എ. ബഷീർ, രത്നാകരൻ മാസ്റ്റർ,എളയാവൂർ മഹൽ പ്രസിഡണ്ട് പി. എ കരീം, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദലി കൂടാളി, തണൽ കാഞ്ഞിരോട് ജനറൽ സിക്രട്ടറി നസീർ എഞ്ചിനിയർ,എളയാവൂർ സി എച്ച് സെൻ്റർ ജനറൽ സിക്രട്ടറി കെ. എം ഷംസുദ്ദീൻ, ട്രഷറർ ഉമ്മർ പുറത്തിൽ, മുണ്ടായാട് മഹൽ പ്രസിഡണ്ട് ഹമീദ്.എം.എളയാവൂർ മഹൽ കാരണവ സമിതി അംഗം പി. മുഹമ്മദ്, ഇൻകാസ് ഖത്തർ കമ്മറ്റി സെക്രട്ടറി പിയാസ് മാച്ചേരി, കെ.കെ. ഫൈസൽ, ഡോക്ടർ സി.സി.അൻവർ, വി.കെ. അബ്ദുൾ ജബ്ബാർ, എൻ കെ ഇബ്രാഹിം ഹാജി, റയീസ് അൽ അസ്ഹദി, വി.കെ. അനസ്, ടി.വി ഉമ്മർ കെ.വി. നവാസ്, ആർ.എം ഷബീർ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!