ചിത്രലേഖയ്ക്ക് ഇനി നിർഭയം ജീവിക്കാം, സവാരിക്കായി അം ആദ്മി പാർട്ടി പുതിയ ഓട്ടോറിക്ഷ നൽകി

kpaonlinenews

കണ്ണൂർ: കാട്ടാമ്പള്ളിയിൽ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് തൊഴിൽ രഹിതയായ ചിത്രലേഖയ്ക്ക് ആം ആദ്മി വനിതാ വിഭാഗമായ മഹിളാ ശക്തി ഓട്ടോറിക്ഷ നൽകി.
തുടർച്ചയായി സി.ഐ.ടി.യു – സി.പി.എം പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന സംഘം ചിത്രലേഖയുടെ വിടാക്രമിക്കുകയും ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആപ്പ് പ്രവർത്തകർ കൈത്താങ്ങായി എത്തിയത് ‘
പയ്യന്നൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ദളിത് യുവതിയായ ചിത്രലേഖയ്ക്ക് നേരെ അവിടെ നിന്നും ഭ്രഷ്ട് കൽപ്പിക്കുകയും ഇതേ തുടർന്ന് ഇവർ കണ്ണാടിപറമ്പിലേക്ക് സ്ഥലം മാറുകയും ചെയ്തിരുന്നു ഒൻപതു മാസം മുൻപാണ് കണ്ണാടിപറമ്പിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചത്. ഇതേ തുടർന്ന് ജോലി ചെയ്യാനോ കുടുംബം നോക്കാനോ കഴിയാത്ത ചിത്രലേഖ തൊഴിൽ രഹിതയായി വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് അവരെ കർമ്മരംഗത്ത് ഇറക്കുന്നതിനായി നാലു ലക്ഷം രൂപ ചെലവിൽ ആം ആദ്മി സവാരി യെന്ന പേരിൽ പുതിയ ബജാജ് ഓട്ടോറിക്ഷ ആപ്പ് പ്രവർത്തകർ ധനസമാഹരണം നടത്തി വാങ്ങി നൽകിയത്.
കണ്ണൂർ തെക്കി ബസാർ ഗുരു ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് വിനോദ് മാത്യു വിൽസൺ താക്കോൽ കൈമാറി. ചിത്രലേഖയ്ക്ക് കണ്ണൂരിൽ ജോലി ചെയ്യാനുള്ള സാഹചര്യം പാർട്ടി ഒരുക്കുമെന്ന് വിനോദ് മാത്യു വിൽസൺ പറഞ്ഞു.
സി.പി.എമ്മിൻ്റെ ഒരു വെല്ലുവിളിയും ഇനി നടക്കില്ലെന്നും ചിത്രലേഖ സ്വതന്ത്രമായി ജോലി ചെയ്തു ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പിഎം കഴിഞ്ഞ 20 വർഷമായി അവരുടെ സംവിധാനവും ധാർഷ്ട്യവും ഉപയോഗിച്ച് ചിത്രലേഖയെ വേട്ടയാടുകയാണെന്ന് വിനോദ് മാത്യു വിൽസൺ പറഞ്ഞു.

കണ്ണൂർ കോർപറേഷൻ പരിധിയിൽ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുമെന്ന് ചിത്രലേഖ പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് മുൻപോട്ടു പോകാനാണ് തീരുമാനം. തനിക്കെതിരെ അക്രമങ്ങളിൽ ജില്ലാ ഭരണകൂടമോ പൊലി സോ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെന്നും ചിത്രലേഖ പറഞ്ഞു
ഓട്ടോറിക്ഷയുടെ ഡൗൺപേയ്മെൻ്റും വുഡ് വർക്കും ഒരു മാസം ജീവിക്കാനുള്ള സാമ്പത്തിക സഹായമാണ് അം ആദ്മി പാർട്ടി വനിതാ വിഭാഗം നൽകിയത്.
താക്കോൽ ദാന ചടങ്ങിൽ ആപ്പ് വനിതാ വിഭാഗം മഹിളാ ശക്തി സംസ്ഥാന പ്രസിഡൻ്റ് ഡോ. സബീന എബ്രഹാം നേതാക്കളായ എ.അരുൺ, അജി കൊളോ ണിയ , ജയദേവ് ഗംഗാധരൻ ടി.ടി സ്റ്റീഫൻ, സെലിൻ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു

Share This Article
error: Content is protected !!