പാപ്പിനിശ്ശേരി സബ് ജില്ലാ പ്രവേശനോൽസവം ; അഴീക്കോട് എം എൽ എ കെ.വി. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു.

kpaonlinenews

പാപ്പിനിശ്ശേരി സബ് ജില്ലാ പ്രവേശനോൽസവം കൊറ്റാളി നോർത്ത് യു പി സ്കൂൾ പുഴാതിയിൽ വെച്ച് ഡിവിഷൻ കൗൺസിലർ കൂക്കിരി രാജേഷിന്റെ അദ്ധ്യക്ഷതയിൽ അഴീക്കോട് എം എൽ എ കെ.വി. സുമേഷ് ഉൽഘാടനം നിർവഹിച്ചു. കൗൺസിലർ ടി രവീന്ദ്രൻ , ഒ കെ ബിജിമോൾ എ ഇ ഒ , ബീന കണ്ണൂർ ഡയറ്റ്, കെ പ്രകാശൻ ബി പി സി , പിടിഎ പ്രസിഡന്റ് മഹേഷ് , മദർ പിടി എ പ്രസി : രശ്മി കെ, മാനേജർ ബാലഗോപാലൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ അബദുൾ റാഷിദ് പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എം താജുദ്ധീൻ നന്ദിയും പറഞ്ഞു. തുടർന്ന് കേരള സംഗീത നാടക അക്കാദമി ഇൻറർനാഷണൽ അവാർഡ് ജേതാവ് വിക്റ്ററി വിനേഷ് അവതരിപ്പിച്ച മാജിക് ഷോയും നടന്നു. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ഉച്ച ഭക്ഷണവും പായസവും നൽകപാപ്പിനിശ്ശേരി സബ് ജില്ലാ പ്രവേശനോൽസവം കെങ്കേമമാക്കി.

Share This Article
error: Content is protected !!