കാഞ്ഞിരോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരോട് ടൌൺ ശുചീകരിച്ചു.ശുചീകര പ്രവർത്തനം മുണ്ടേരി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അഷ്റഫ് പി കാഞ്ഞിരോട് നിർവഹിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വ്യാപാരി വ്യവസായ ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ മോഹനൻ സെക്രട്ടറി റാസിക് എംപി. ട്രഷറർ ഷമീർ സ്കൈലാബ്,മെമ്പർ സാദിഖ് ആയിപുഴ, കാഞ്ഞിരോട്ടെ സന്നദ്ധ പ്രവർത്തകരായ സഫീർ ഉത്തക്കൻ,സഫീർ മുക്കണ്ണി, തുടങ്ങിയവർ നേതൃത്വം നൽകി.