4.400 ഗ്രാം എംഡി എം എ യുമായി വിൽപ്പനക്കാരൻ പിടിയിൽ

kpaonlinenews

തളിപ്പറമ്പ്: സ്കൂട്ടറിൽ കടത്തുകയായിരുന്നമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വിൽപനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. തളിപ്പറമ്പ്
ഞാറ്റുവയല്‍ സി.എച്ച്.റോഡിലെ ഷമീമ മന്‍സിലില്‍ ടി.കെ.മുഹമ്മദ് റിയാസിനെ(31) യാണ് എസ്.ഐ.പി.റഫീഖ് അറസ്റ്റു ചെയ്തത്.ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെറൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസിൻ്റെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് സ്ക്വാഡിൻ്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
ധര്‍മ്മശാല-പറശിനിക്കടവ് റോഡിലെ സീന സ്റ്റീല്‍ സ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് കെ.എല്‍-13. എന്‍.5750 നമ്പര്‍ സ്കൂട്ടറിൽ കടത്തുകയായിരുന്ന 4.400 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്.

Share This Article
error: Content is protected !!