കണ്ണൂര്‍: പള്ളിക്കുന്ന്, മുൻ പ്രധാനമന്ത്രിയും ഭാരതത്തിന്റെ സൂര്യ തേജസുമായ രാജീവ് ഗാന്ധിയുടെ നാമദേയത്തിൽ തുടങ്ങി ജീവകാരുണ്യ മേഘലയിലും, സാമൂഹിക, സാംസ്ക്കാരീക , കലാ സാഹിത്യ മേഖലയിലും കഴിവ് തെളിയിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ 13-ാം
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പള്ളിക്കുന്ന് അച്ചുതവില്ലയില്‍
സംഘടിപ്പിച്ച കുടുംബ സംഘമത്തിലും , പള്ളിക്കുന്ന് പുഴാതി വില്ലേജുകളിലെ
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ കളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ
പ്രതിഭകളെയും വിവിദ മേഘലകളില്‍ വ്യക്തി മുദ്ര പതിപിച്ച വ്യക്തികളെയും
ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂക്കിരി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു.
ചന്ദ്രന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി രാജീവന്‍ എളയാവൂര്‍, എം പി വേലായുധന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉമേഷ് കുമാര്‍, കല്ലിക്കോടന്‍ രാഗേഷ്, ഉഷ കുമാരി, അനുരൂപ് പൂച്ചാലി, എന്‍ വി പ്രദീപ് കുമാര്‍, ഷൈജ രഗേഷ് കുമാർ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി സുനീഷ് കെ
സ്വാഗതവും, രഗേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. സാമ്പത്തീകമായി കഷ്ടത
അനുഭവിക്കുന്നവര്‍ക്ക് വാര്‍ഷീകത്തോടനുബന്ധിച്ച് മരുന്നുകളും സാമ്പത്തീക
സഹായവും നല്‍കി തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.അരുണ്‍ കുമാര്‍, ജയപാലന്‍. പി, പ്രകാശന്‍ വി. കെ,മഹേഷ് റാം തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ പ്രമുഖ വ്യവസായി ഉമേഷ് കുമാർ ഫൗണ്ടേഷന് വീൽ ചെയർ സമ്മാനിക്കു കയും ചെയ്തു.