കണ്ണാടിപറമ്പ: സേവനകാലത്തെ ഓരോ വര്‍ഷവും ഓരോ ജഡ്ജിമാരോടൊപ്പം പ്രവര്‍ത്തിച്ച സീനിയര്‍ ക്ലാര്‍ക്കിന് വേറിട്ട യാത്രയയപ്പൊരുക്കി കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി. 21 വര്‍ഷവും ഏഴ് മാസവുമുണ്ടായ സേവനത്തിനിടയില്‍ 21 ജഡ്ജിമാരോടൊപ്പം ചെലവഴിച്ച കണ്ണാടിപ്പറമ്പ് മാതോടെ സ്വദേശിയായ മനോഹരനാണ് ഹൃദ്യമായ യാത്രയയപ്പാരുക്കിയത്. ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റുമാരായ മുഹമ്മദലി ഷംഷാദ്, പി.കെ. മണികണ്ഠന്‍, ജൂനിയര്‍ സൂപ്രണ്ട് വി.സി. ജയരാജന്‍ മയ്യില്‍, പോലീസ് എസ്.ഐ. സീതാറാം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കോടതിയിലെ യാത്രയയപ്പുകള്‍ പരിമിതയാമയ ചടങ്ങുകളിലൊതുങ്ങുന്നതായിരുന്നു പതിവ്. എന്നാല്‍ കോടതി വ്വഹാരങ്ങള്‍ക്കായി എത്തുന്നവരോടും അഭിഭാഷകരടക്കുമുള്ള വരോട് വ്യത്യസ്തമായ പെരുമാറ്റമുള്ള മനോഹരന്റെ കാര്യത്തില്‍ എല്ലാവരും ചേര്‍ന്ന് വേറിട്ട ചടങ്ങുകളാക്കി മാറ്റുകയായിരുന്നു. പരിപാടിയില്‍ മനോഹരന്റെ അമ്മ സരോജിനി, ഭാര്യ പ്രജില, മകന്‍ തേജസ്എന്നിവരും പങ്കെടുത്തു.