കമ്പിൽ : സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം കമ്പിൽ, സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്ന് എന്നിവയുടെ നേതൃത്വത്തിൽ ചെറുക്കുന്ന് സ്കൂളിൽ നിന്നും LSS ജേതാക്കളായ 6 വിദ്യാർഥികൾക്കും, കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നും SSLC , Plus2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
കണ്ണൂർ നോർത്ത് എഇഒ ഒ.സി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സംഘമിത്ര പ്രസിഡൻ്റ് എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് , ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് പ്രസിഡൻ്റ് ടി.വി ജയകൃഷ്ണൻ, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. രാജേഷ് പ്രസംഗിച്ചു.
സംഘമിത്ര സിക്രട്ടറി എം ശ്രീധരൻ സ്വാഗതവും വായനശാല സിക്രട്ടറി എം.പി രാജീവൻ നന്ദിയും പറഞ്ഞു