മയ്യില്‍: വര്‍ഷങ്ങളായുള്ള വൈദ്യൂതി ബില്ല് അടക്കാത്തതിനാല്‍ മയ്യില്‍ പഞ്ചായത്ത് വില്ലേജ് നോളജ് സെന്ററിലെ വൈദ്യൂതി ബന്ധം വിച്ചേദിച്ചു. മയ്യില്‍ പഞ്ചായത്ത് ഓഫിസിനു സമീപത്തായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച വില്ലേജ് നോളജ് സെന്ററിന്റെ വൈദ്യൂതി കണക്ഷനാണ് താല്‍ക്കാലികതമായി വിച്ചേദിച്ചതായി നോട്ടിസ് പതിച്ചിട്ടുള്ളത്. ജെയിംസ് മാത്യൂ എം.എല്‍.എ. മുന്‍കൈ എടുത്ത് കാര്‍ഷിക മുന്നേറ്റം ലക്ഷ്യം വെച്ച് നിര്‍മിച്ച സെന്ററാണിത്. എന്നാല്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പോലും നടന്നിരുന്നില്ല. തുടര്‍ന്ന് വിവിധ സംഘടനകള്‍ക്കും മറ്റുമായി യോഗം ചേരുന്നതിനും മറ്റും ഹാള്‍ വിട്ടു നല്‍കിയിരുന്നു. ഇതുമൂലമാമ് വൈദ്യൂതി ചാര്‍ജ്ജ് ഇവിടെ കുത്തനെ കൂടിയത്. ഇനി പിഴപ്പലിശയും കണക്ഷന്‍ പുന: സ്ഥാപന ഫീസും അടക്കാനാണ് നിര്‍ദ്ധേശിച്ചിട്ടുള്ളത്.