കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന സൂചനകൾ നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് വിവിധ സർവേകൾ ബിജെപിക്കു പ്രവചിക്കുന്നുണ്ട്. കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്നു വ്യക്തമാകുന്ന എക്സിറ്റ് പോളുകളിൽ അതേസമയം, കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽനിന്നു യുഡിഎഫ് പിന്നോട്ടു പോകുമെന്നാണ് സൂചന.
ഇടതുമുന്നണിക്ക് ഇത്തവണയും പരാജയമാണ് പ്രവചിക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽനിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നു. എന്നാൽ എബിപി– സി വോട്ടർ സർവേ എൽഡിഎഫ് സംപൂജ്യരാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ താഴെ:
ടൈംസ് നൗ -ഇ.ടി.ജി റിസര്‍ച്ച്
യു.ഡി.എഫ് -14-15
എല്‍.ഡി.എഫ് – 4
എന്‍.ഡി.എ – 1
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ
യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എന്‍.ഡി.എ- 2-3
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എഫ- 1-3
ജന്‍കി ബാത്ത്
യു.ഡി.എഫ്- 14-17
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എ- 0
ടി.വി 9- ഭാരത് വര്‍ഷ്
യു.ഡി.എഫ്- 16
എല്‍.ഡി.എഫ്- 3
എന്‍.ഡി.എ- 1
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്
യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 4
എന്‍.ഡി.എ- 2
എ.ബി.പി- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍
ഇന്ത്യ- 17-19
എന്‍.ഡി.എ- 1-3