മയ്യില്‍: കനത്ത മഴയില്‍ മയ്യില്‍ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ്ങ് കോപ്ലംക്‌സ് കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നു വീണ് ഓട്ടോറിക്ഷക്ക് നാശം. മയ്യില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്യുന്ന കടൂരിലെ എ.പി. യഹിയയുടെ ഓട്ടോറിക്ഷയുടെ മുകള്‍ഭാഗത്താണ് കേടുപാടുകള്‍ പറ്റിയത്. ബസ് സ്റ്റാന്‍ഡിലെ ചെറുപഴശ്ശി ട്രേഡേഴ്‌സിന്റെ മുന്നില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയിലാണ് ഒന്നര മീറ്റര്‍ നീളത്തില്‍ സിമന്റു കട്ടകള്‍ അടര്‍ന്നു വീണത്. ഓട്ടോയുടെ മുകള്‍ ഭാഗം തുളഞ്ഞ് കട്ടകള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. യഹിയയുടെ ദേഹത്ത് കട്ടകള്‍ വീണെങ്കിലും സാരമായി പരിക്കേറ്റിട്ടില്ല. 20 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിത്. കെട്ടിത്തിന്‍രെ വിവിധ ഭാഗങ്ങള്‍ ടര്‍ന്നു വീഴുന്ന നിലയിലാണുള്ളത്. നിരവധി യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നതിനു മൂകള്‍ ഭാഗത്തായി കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീണ നിലയിലാണുള്ളത്. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഇവിടെ നിരവധി വിദ്യാര്‍ഥികള്‍ ബസ്സു കാത്തു നില്‍ക്കുന്ന ഇടമാണ്.
അറ്റകുറ്റ പണികള്‍ ചെയ്യണം.
കാലപഴക്കത്തില്‍ ജീര്‍ണ്ണിച്ച മയ്യില്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംങ്ങ് കോപ്‌ളംക്‌സ് നവീകരിക്കാന്‍ നടപടികള്‍ ഉടന്‍ ഉണ്ടാകണം. സിമന്റ് കട്ടകല്‍ യാത്രക്കാരുടെ ദേഹത്തു വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കെ.എം. ശ്രീനിവാസന്‍
ഉടമ, ചെറുപഴശ്ശി ട്രേഡേഴ്‌സ്.
മയ്യില്‍ ബസ് സ്റ്റാന്‍ഡ്.