പവര്‍ ലിഫ്റ്റിങ്ങില്‍ അച്ചന് സ്വര്‍ണ്ണവും മകള്‍ക്ക് വെള്ളിയും.
മയ്യില്‍: പവര്‍ ലിഫ്റ്റിങ്ങിലും പഞ്ച ഗുസ്തിയിലും നേട്ടം കൊയ്ത് അച്ചനും മകളും. കയരളം മേച്ചേരിയിലെ എ.കെ. രജീഷും മകള്‍ ജാനശ്രീയുമാണ് സംസ്ഥാന, ജില്ലാ തലത്തില്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 180 ഓളം പേര്‍ പങ്കെടുത്ത ജില്ലാ തല പവര്‍ലിഫ്റ്റിങ്ങില്‍ 66 കിലോ വിഭാഗത്തില്‍ 316 കിലോ ഉയര്‍ത്തിയാണ് രജീഷ് സ്വര്‍ണ മെഡല്‍ നേടിയത്. 45കിലോ വിഭാഗത്തില്‍ 150 കിലോ ഉയര്‍ത്തി ജാനശ്രീ വെള്ളി മെഡലും നേടി. സംസ്ഥാന തലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ജാനശ്രീ സ്വര്‍ണവും രജീഷ് വെങ്കലവും നേടിയിരുന്നു. ജൂണ്‍ ആറിന് നാഗ്പൂരില്‍ നടക്കുന്നദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇരുവരും പങ്കെടുക്കും.