അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി ‘മഴവില്ലിന്റെ’ ഭാഗമായി കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും ഉന്നത വിജയം നേടിയ സ്‌കൂളുകളെയും അനുമോദിച്ചു. ചിറക്കല്‍ റിഫ്ത്താ ഹാളില്‍ നോര്‍ത്ത് സോണ്‍ ഐ.ജി കെ.സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും നടന്നു. അഴീക്കോട് മണ്ഡലത്തിലെ സ്ഥിര താമസക്കാരായതും മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി മുഴുവന്‍ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയുമാണ് ആദരിച്ചത്.