ശ്രീകണ്ഠപുരം മദ്യനയ അഴിമതി ആരോപണമുള്ള മന്ത്രി എം.ബി.. രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട് ഉദ്ഘാടനം ചെയതു. ഇരിക്കൂർ നിയോജ കമണ്ഡലം വൈസ് പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഐബിൻ ജേക്കബ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.ജെ. സ്റ്റീഫൻ, നസീമ ഖാദർ, സിജോ മറ്റപ്പള്ളി, കെ.പി.ലിജേഷ്, നന്ദകി ഷോർ നടുവിൽ, ജോജോ പാലാക്കുഴി, ജോസ് മോൻ കുഴിവേലിൽ തുടങ്ങിയവർ സംസാരിച്ചു.