കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ യാത്രയയപ്പ്, വിജയോത്സവം, വാർഷികാഘോഷം എന്നിവ സംഘടിപ്പിച്ചു. ‘സമ്മർ ഫെസ്റ്റ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമർപ്പണവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ കെ.സി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ സാവിത്രി ടീച്ചർ സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എൻ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിലെ ഉന്നത വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ അനുമോദിച്ചു. ബൈജു കെ സംസാരിച്ചു. സി കുഞ്ഞഹമ്മദ് ഹാജി, എൻ.ഇ ഭാസ്ക്കരമാരാർ, പി രാമചന്ദ്രൻ, ഹാഷിം മാസ്റ്റർ, രമേശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ടി.ഒ മുരളീധരൻ മാസ്റ്റർ മറുപടി പ്രസംഗം നിർവ്വഹിച്ചു. പ്രശാന്തൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.