കുടിവെള്ള വിതരണത്തിലെ അഴിമതി സമഗ്ര അന്വേഷണം നടത്തുക; സിപിഐ (എം) വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

kpaonlinenews

വളപട്ടണം ഗ്രാമ പഞ്ചായത്തിൽ 2023ൽ നടന്ന കുടിവെള്ള വിതരണത്തിലെ അഴിമതിയെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഭരണസമിതി അംഗങ്ങളുടെ പങ്ക് കൂടി പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ (എം ) വളപട്ടണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് സിപിഐ (എം ) കണ്ണൂർ ഏരിയാ സെക്രട്ടറി സഖാവ് കെ. പി. സുധാകരൻ ഉത്ഘാടനം ചെയ്തു. കെ. വി. ഷക്കീൽ അധ്യക്ഷത വഹിച്ചു.
എൽ. വി. മുഹമ്മദ്‌, എ. എൻ സലീം എന്നിവർ പ്രസംഗിച്ചു.
ചന്ദ്രൻ പാലക്കൽ സ്വാഗതം പറഞ്ഞു
മാർച്ചിന് മുമ്പ് വളപട്ടണം ടൗണിൽ നടന്ന പ്രകടനത്തിന് കെ.വി.ഷക്കീൽ , എ.എൻ. സലീം , എൽ. വി. മുഹമ്മദ്‌, തുടങ്ങിയവർ നേതൃത്വം നൽകി.

Share This Article
error: Content is protected !!