ഒരു കിലോയോളം സ്വര്‍ണം മലദ്വാരത്തിലൂടെ കടത്തി; കണ്ണൂരില്‍ എയര്‍ഹോസ്റ്റസ് പിടിയില്‍.

kpaonlinenews

കണ്ണൂര്‍: മസ്‌കത്തില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാബിന്‍ ക്രൂ സ്വർണ്ണം കടത്ത് കേസിൽ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് 960 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

ദ്രാവകരൂപത്തില സ്വര്‍ണകടത്തുകയായിരുന്നെന്നാണ് ലഭിക്കുന്നവിവരം. രണ്ടുദിവസം മുന്‍പാണ് സ്വര്‍ണവുമായി സുരഭിയെ പിടികൂടിയത്.നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീരുമാനമുണ്ട്.
സുരഭിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂരിലെ വനിതാ ജയിലിലേക്ക് മാറ്റി.

Share This Article
error: Content is protected !!