കൂത്തുപറമ്പ് കെഎസ്ആർടി സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 8നാണ് തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ താഴെ പാറാൽ വളവിൽ അപകടം ഉണ്ടായത്
പാട്യം കൊട്ടയോടി യിലെ കളത്രക്കൽ ഹൗസിൽ കെ.സൗജി ത്ത് (19) ആണ് മരി ച്ചത്. കണ്ണൂർ തോട്ടട കെ.സൗജിത് ഗവ. ഐ.ടി.ഐ വി ദ്യാർഥിയാണ്.. കൂത്തുപറമ്പിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായി രുന്ന ബസ് സൗജിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കളത്രക്കൽ വീട്ടിൽ പ്രേമൻ്റെയും രേഖയുടെയും മകനാണ്. സഹോദരി: വൈഷ്ണ.