മയ്യിൽ.അനധികൃത മണൽകടത്ത് ലോറിയും മണലും പോലീസ് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി കമ്പിൽ കടവ് ഭാഗത്ത് വെച്ചാണ് അനധികൃതമായി മണൽ കടത്തുകയായിരുന്ന കെ. എൽ.18.ഡി.2555 നമ്പർ ടിപ്പർ ലോറി എസ്.ഐ.അബൂബക്കർ സിദ്ധിഖും സംഘവും പിടികൂടിയത്. ഓടി പോയ ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.