ഖത്തർ: ഏഴാമത് ഇന്റർനാഷനൽ അറബിക് ഡിബേറ്റിനു ഇന്ത്യയെ പ്രതിനിധീകരിച്ചു ഖത്തറിൽ എത്തിയ ദാറുൽ ഹസനാത്ത് വിദ്യാർത്ഥി ഹസനവി അഷറഫിനു ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.
ദാറുൽ ഹസനാത്ത് ഖത്തർ കമ്മിറ്റി പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം SYS സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉത്‌ഘാടനം നിർവഹിച്ചു .
യോഗത്തിനു ആശംസകൾ നേർന്നു കൊണ്ട് SKSSF സംസ്ഥന സെക്രട്ടറി മുഹ്യുദ്ധീൻ യമാനി, ദാറുൽ ഹസനാത്ത് ഖത്തർ കമ്മിറ്റി രക്ഷാധികാരി നൗഷാദ് മാങ്കടവ് , വൈസ് പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം , ഹാഫിള് ശാഹുൽ ഹമീദ് ഹുദവി എന്നിവർ സംസാരിച്ചു.
ഹസനവി അഷറഫിനു ദാറുൽ ഹസനാത്ത് ഖത്തർ കമ്മിറ്റി നൽകുന്ന മൊമെന്റോ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കൂടി ഭാരവാഹികളുടെ സാന്ന്യധ്യത്തിൽ നൽകി. സ്വീകരണത്തിന് ഹസനവി അഷറഫ് ദാറുൽ ഹസനാത്ത് ഖത്തർ കമ്മിറ്റിക്കും ഭാരവാഹികൾക്കും അദ്ദേഹത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു.
യോഗത്തിൽ അസീസ് പേരാൽ , ശംസീർ കമ്പിൽ , മുഹമ്മദ് ഹസനവി , അഫ്‌നാസ് വായൻതോട് , മർസൂഖ് മാങ്കടവ് എന്നിവർ സംബന്ധിച്ചു.
ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് മാങ്കടവ് സ്വാഗതം ആശംസിക്കുകയും വർക്കിംഗ് സെക്രട്ടറി ഹസനവി ഹാഫിസ് റഹ്‌മാൻ ഹുദവി അഞ്ചരക്കണ്ടി നന്ദി പറയുകയും ചെയ്തു.