എൻ.കെ മഹമൂദ് നിര്യാതനായി

kpaonlinenews

വാരം : പൗരപ്രമുഖനും സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന വാരം കടവ് തമന്നയിൽ പരേതരായ കായക്കൽ അസ്സയിനാർ ഹാജിയുടെയും നാരാങ്കല്ലിൽ ഖദീജയുടെയും മകനായ എൻ.കെ മഹമൂദ് (69) നിര്യാതനായി. ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു. എളയാവൂർ കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, വാരം പുതിയപള്ളി മഹൽ കമ്മറ്റി പ്രസിഡണ്ട്, വാരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഭാര്യ മൈമൂന മക്കൾ അനസ് (അജ്മാൻ) റയീസ് അൽ അസ്ഹരി ( നാറാത്ത് മഹൽ ചീഫ് സദർ മുഅല്ലിം ) അന്നത്ത് (അജ്മാൻ) തമന്ന ( ഖത്തർ) മരുമക്കൾ റിനാസ് അബ്ദുൾ മജീദ് ( ജനറൽ സിക്രട്ടറി എളയാവൂർ സി.എച്ച് സെൻ്റർ നോർത്തേൺ എമിറേറ്റ്സ് കമ്മറ്റി), അൻവർ (ഖത്തർ), റസീന, ഷറഫീന സഹോദരങ്ങൾ എൻ.കെ കമാൽ ഹാജി, എൻ.കെ മൊയ്തീൻ, എൻ.കെ ഇബ്രാഹിം ഹാജി, എൻ.കെ ഫാത്തിബി പരേതരായ എൻ.കെ അബ്ദുൾ ഖാദർ, എൻ.കെ നഫീസ.നിര്യാണത്തിൽ എളയാവൂർ സി.എച്ച്. സെൻ്റർ അനുശോചനം രേഖപ്പെടുത്തി.
ഖബറടക്കം രാവിലെ 8.30 ന് വാരം പുതിയ പള്ളി.

Share This Article
error: Content is protected !!