പുതിയ വീട്ടുംങ്കണ്ടി കുടുംബ സംഗമം

kpaonlinenews


മയ്യില്‍: ചെറുപഴശ്ശി കാലടിയിലെ പുതിയ വീട്ടുങ്കണ്ടി കുടുംബ സംഗമം നടന്നു.തറവാട്ടിലെ മുതിര്‍ന്ന അംഗം പി.വി.ഹസ്സന്‍കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി പ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് എന്റെ കുടുംബം ഡയറി പ്രകാശനം നടത്തി. നവാസ് പലേരി മുഖ്യാതിഥിയായി. പ്രേഗ്രാം ചെയര്‍മാന്‍ കെ.പി.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കാദര്‍ കാലടി, പി.വി. അബ്ദുള്‍ മജീദ്, സി. മാമ്മു ഹാജി, കോയാട്ട് മഹമൂദ് ഹാജി, സി. ഷാമില്‍, മനാഫ് കാലടി, പി.വി. ഷംസുദ്ധീന്‍, പി.വി. അബൂബക്കര്‍, സി.പി. മഹറൂഫ് അഡ്വ. പി.വി. മുഹമ്മദ് സിനാന്‍തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, സൗഹൃദസംഗമം, വിവിധ കലാ പരിപാടികള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവയും നടന്നു. പരിപാടിയില്‍ 700 ഓളം പേര്‍പങ്കെടുത്തു.

Share This Article
error: Content is protected !!