മയ്യിൽ : കടുർ തറക്കേപീടികക്ക് സമീപം പ്രാവുകൾ കൂട്ടത്തോടെ ചത്തുവീണ സംഭവത്തിൽ അന്വേഷണത്തിന് കലക്ടർ അരുൺ കെ വിജയൻ ആരോഗ്യ വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും നിർദേശം നൽകി. നിരന്തോട് കടൂർ തറക്കെ പീടികക്ക് സമീപത്തെ എം. വി. പ്രദീപൻ്റെ വീടിന് സമീപത്തായി വിവിധ യിടങ്ങളിൽ പ്രാവുകൾ പിടഞ്ഞു വീണ് ചത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് 30 ഓളം പ്രാവുകൾ പറമ്പിലും വയലുകളിലുമായി ചത്തു വീണതായി ശ്രദ്ധയിൽ പെടുന്നത്. ഇന്നലെ ആരോഗ്യ, മൃഗസംര ക്ഷണ വകുപ്പ് അധികൃതർ സ്ഥ ലത്തെത്തി പരിശോധന നടത്തി പ്രാവുകളുടെ അവശിഷ്ടങ്ങളും വയലിൽ പാകിയ നെൽവിത്തുകളുടെ സാംപിളും കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ പ്രാവുകൾ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രാവുകൾ കൂട്ടമായി ചത്തതിന്റെ ആശങ്കയിലാണ് നാട്ടുകാർ.