കാഞ്ഞിരോട്: മൃതദേഹം കുളിപ്പിക്കുന്നതിനുള്ള സ്ട്രക്ചറും ടെൻന്റുംസംഭവനയായി നൽകി.
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് കാഞ്ഞിരോട് പ്രദേശത്ത് ചാരിറ്റി പ്രവർത്തനരംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗോൾഡൻ റോക്ക് എന്ന സന്നദ്ധസംഘടന മൃതദേഹം കുളിപ്പിക്കുന്നതിനുള്ള സ്ട്രക്ചറും ടെൻന്റുംകാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണ വേദിയിൽ വെച്ച് ഗോൾഡൻ റോക്ക് സ്ഥാപക ചെയർമാൻ മുഹമ്മദ് റഷീദ് പാറക്കലിന്റെ നേതൃത്വത്തിൽ കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും ഗോൾഡ് റോക്ക് മെമ്പർ നജിബ് കുനിയിൽ കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് സെക്രട്ടറി നിയാസിന് കൈമാറി.
ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് നസീർ ഹാജി, മഹല്ല് ജനറൽ സെക്രട്ടറി അസ്ലം മാസ്റ്റർ. സെക്രട്ടറി നിമ്രസ് എം. പി,മഹല്ല് ഖത്തീബ് ശരീഫ് അസഅദി സുബൈർ തോട്ടിക്കൽ, ഗോൾഡൻ റോക്ക് മെമ്പർ ഹാരിസ് കരക്കാട് തുടങ്ങിയവർ സംബന്ധിച്ചു.