വളപട്ടണം: ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർതാണ മാണിക്കാവിലെ അഷ്യാൻ നിവാസിൽ മുഹമ്മദ് അനീസ് അലി (36), പാപ്പിനിശേരി അരോളികാലിങ്കൽ സ്വദേശി ടി പി ആർ ഹൗസിൽ ടി പി.റഹിൽ (20) എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ. പി .ഷൈനും സംഘവും അറസ്റ്റു ചെയ്തത്.രാത്രികാല പരിശോധന നടത്തു ന്നതിനിടെ അരയാല റോഡ് കപ്പാലത്തിന് സമീപം വച്ചാണ് പിടിയിലായത്. സംശയാസ്‌പദമായ നിലയിൽ കണ്ട് ചോദ്യം ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് സമീപത്തെ കാറിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്.