കണ്ണാടിപ്പറമ്പ്: രാഷ്ട്രീയവിരോധം കാരണം വ്യാപാരസ്ഥാപനം തകര്‍ക്കുകയെന്ന സിപിഎം നിലപാടിന്റെ പുതിയ ഉദാഹരണമാണ് കണ്ണാടിപ്പറമ്പ് പുലൂപ്പി റോഡിലെ ‘പോപ്പിന്‍സ്’ എന്ന വസ്ത്രസ്ഥാപനത്തിനെതിരെയുള്ള ഇടപെടലെന്ന് നാറാത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ്
അഭിപ്രായപ്പെട്ടു.
പ്രസ്തുത സ്ഥാപനത്തിന്റെ മുന്‍വശത്ത് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ചെയ്ത പ്രവൃത്തിയാണ് സിപിഎം ലോക്കല്‍ സെക്രട്ടരിയുടെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തിയത്. തിരക്കുള്ള റോഡില്‍ ചെറിയ ആശ്വാസമാകുമെന്ന പ്രതീക്ഷിച്ചാണ് പിഡബ്ല്യുഡി അനുമതി വാങ്ങി നിര്‍മാണപ്രവൃത്തി നടത്താന്‍ ശ്രമിച്ചത് എന്നും ഭരണസ്വാധീനമുപയോഗിച്ച് ഇത് ഇല്ലാതാക്കാനാണ് ശ്രമമെന്നും നാടിന് പുരോഗതി നല്‍കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ സങ്കുചിത താല്‍പര്യത്തിന്റെ പേരില്‍ തകര്‍ക്കുന്ന കാഴ്ച ഇതിനുമുമ്പും കണ്ടിട്ടുള്ളതാണെന്നും ഒട്ടേറെ സംരംഭകര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥപോലും ഉണ്ടായിട്ടുണ്ടേന്നും
ഉപജീവന മാര്‍ഗമായി തുടങ്ങിയ സ്ഥാപനം പൂട്ടിക്കുക എന്ന ഹീനപ്രവൃത്തിയായി ഇതിനെ കാണേണ്ടിവരുമെന്ന് നേതാക്കള്‍ പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി വി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി വി അബ്ദുള്ള മാസ്റ്റർ, സി കുഞ്ഞഹമ്മദ് ഹാജി, പി പി. സുബൈർ. എം ടി മുഹമ്മദ്,സി ആലിക്കുഞ്ഞി, എം പി മുഹമ്മദ്, ശംസുദ്ധീൻ പള്ളിക്കപ്പുര സംബന്ധിച്ചു.