നീലേശ്വരം:സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുകയായിരുന്ന വിദ്യാർത്ഥി മുങ്ങി മരിച്ചു.
അരയി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അരയിൽ വട്ടത്തൊട്ടേ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്ള കുഞ്ഞി – കംസിയ ദമ്പതികളുടെ മകന്‍ ബി കെ. മുഹമ്മദ് സിനാന്‍ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ മുഹമ്മദ് സിനാന്‍ അബദ്ധത്തില്‍ ചുഴിയില്‍ പെടുകയായിരുന്നു ഓടിയെത്തിയ നാട്ടുകാർ ഉടൻ സിനാനെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കണ്ണൂര്‍ ഏച്ചിക്കുളത്തെ സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് . മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിമോര്‍ച്ചറിയില്‍.. മ