കക്കാട് :- നമ്പ്യാർ മൊട്ടയിൽ കഴിഞ്ഞ ദിവസം അയൽ വാസികളുടെ മൃഗീയ ആക്രമണത്തിൽ മരിച്ച അജയകുമാറിന്റെ മരണം വാരിയെല്ലുകൾ തകർന്ന് അമിത രക്തസ്രാവം കാരണമാണെന്ന് കണ്ടെത്തി. ഒട്ടോ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയതിനെ അജയകുമാർ ചോദ്യം ചെയ്‌തിരുന്നു. ഇതേ തുടർന്ന് നമ്പ്യാർ മൊട്ടയിലെ പി എം സ്റ്റോറിൽ സ്നേഹിതൻ മാരുടെ കുടെ ഇരിക്കുമ്പോഴാണ് അയൽവാസിയായ അച്ഛന്റേയും മക്കളുടേയും ആക്രമണത്തിൽ അജയകുമാർ മരണ പ്പെടുന്നത്.ഇന്നലെ പ്രതി കളുടെ വീടിന്ന് നേരെ യും ആക്രമണം ഉണ്ടായിരുന്നു. പ്രദേശത്ത് പോലീസ് കാവൽ തുടരുകയാണ്.