കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽമാരക ലഹരിമരുന്നായ 3.88 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ. മുണ്ടല്ലൂർ മാവിലായി സ്വദേശി സി.കെ.സാൻ ലിത്തിനെ (31)യാണ് ടൗൺ എസ്.ഐ.എം.സ വ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. റെയിൽവെ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്.മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച മാരക ലഹരിമരുന്നായ 3.88 ഗ്രാംഎംഡി എം എ യും മൊബൈൽ ഫോണും എടിഎം കാർഡും 600 രൂപയും പോലീസ് കണ്ടെടുത്തു.
അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും