ചെറുകുന്ന് പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

kpaonlinenews

കണ്ണപുരം: ചെറുകുന്ന് പള്ളിച്ചാലിൽ
ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഏറണാകുളം കളമശേരി കാലടി സ്വദേശി ഹസൈനാറുടെ മകൻ പി. എച്ച്. അൻസാർ (34) ആണ് മരണപ്പെത് .ഇന്ന് രാവിലെ 6.10 മണിയോടെയായിരുന്നു അപകടം.
കാസർഗോഡ് നിന്നും ഏറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ പിക്കപ്പ് വാനും കണ്ണൂർ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന ചെങ്കൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന്നാട്ടുകാരും പോലീസും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പിക് അപ്പ് ഡ്രൈവറെ ഉടൻ പരിയാരത്തെകണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇൻക്വസ്റ്റ് നടത്തി.  

Share This Article
error: Content is protected !!