നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനുള്ള നടപടിയുമായി കോർപ്പറേഷൻ

kpaonlinenews

കണ്ണൂർ : നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനുള്ള നടപടിയുമായി കോർപ്പറേഷൻ ആരോഗ്യവിഭാഗം. തിങ്കളാഴ്ച രാത്രി രണ്ട്‌ പശുക്കളെ പിടികൂടി. ഇവയെ വാഹനത്തിൽ കയറ്റി പാറക്കണ്ടിയിലെ കോർപ്പറേഷൻ പൗണ്ടിലെത്തിച്ചു. ഉടമകളിൽനിന്ന് പിഴ ഈടാക്കി മാത്രമേ ഇവയെ തിരിച്ചുകൊടുക്കൂ. ഉടമസ്ഥരെത്തിയില്ലെങ്കിൽ ഏഴുദിവസനത്തിനുശേഷം ലേലം ചെയ്യും.

നഗരത്തിൽ രാവും പകലും കന്നുകാലിശല്യം രൂക്ഷമാണ്. കൂട്ടത്തോടെ ഇവ റോഡിലേക്കിറങ്ങുന്നത് യാത്രക്കാർക്ക് ഭീഷണിയാവാറുണ്ട്. രാത്രിയിൽ ഇവ പലപ്പോഴും റോഡുകൾ കൈയടക്കുകയാണ്. വെളിച്ചമില്ലാത്ത സ്ഥലങ്ങളാണെങ്കിലും വാഹനമോടിക്കുന്നവർക്ക് ഇവയെ കാണാനാവാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. കണ്ണൂർസിറ്റി, താവക്കര, പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരം, തെക്കിബസാർ തുടങ്ങിയ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം കന്നുകാലികൾ അലഞ്ഞുതിരിയുന്നുണ്ട്‌. കന്നുകാലി വളർത്തുന്നവർക്ക് പലതവണ താക്കീത് നൽകിയിട്ടും നടപടിയെടുത്തിട്ടും ഇതിന് അറുതിയുണ്ടായിട്ടില്ല.

Share This Article
error: Content is protected !!