കണ്ണൂർ : കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നടേരിയിൽ നിന്നും കാണാതായ മുഹ്സിനയെയും മകളെയും കണ്ണൂർ പിങ്ക് പോലീസിൻ്റെ സമയോചിതമായ അന്വേഷണത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും കണ്ടെത്തി.വീടുവിട്ടിറങ്ങിയ മുഹ്സിനയെയും മകളെയും പിങ്ക് പോലിസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൗമ്യ, ശ്രീജ, ഗീത,രേഷ്മ എന്നിവരാണ് കണ്ടെത്തിയത്. ഉമ്മയെയും മകളെയും കൊയിലാണ്ടി പോലീസിന് കൈമാറി.