കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഫിദ ഇസ്മായിലിനെ അനുമോദിച്ചു.
കണ്ണൂർ കക്കാട് പെട്രോൾ പമ്പിന് സമീപം ബറക്കാത്തിൽ ഫിദ ഇസ്മായിൽ പരിയാരം, കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ എം ബി ബി എസ് പരീക്ഷയിൽ ഫസ്റ്റ് ക്ളാസോടെ വിജയം നേടി. മട്ടന്നൂർ എളമ്പാറ സ്വദേശി ലബീബ് സൈനുദ്ദീൻറെ ഭാര്യയാണ്. ബദർപളളി പരിപാലന കമ്മിറ്റി സെക്രട്ടറിയും, സീഡ് ട്രഷററുമായ കെ ടി ഇസ്മായിലിൻറെയും, വളപട്ടണം സ്വദേശി നസറി കെ എൽ പിയുടെയും മകളാണ്. വളപട്ടണത്തെ കോൺഗ്രസ് നേതാവ് കെ എൽ പി അബ്ദുറഹിമാൻറെ ചെറു മകളാണ്.
ഉന്നത വിജയം നേടിയ ഫിദ ഇസ്മായിലിനെ പിതാവിൻറ സഹപാഠികളായ കണ്ണൂർ ഗവ. പോളിടെക്നിക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് 92 ബാച്ച് ഇല ’92 അനുമോദിച്ചു. റയിൽവേ ലോക്കോ പൈലറ്റ് പ്രദീപൻ ഉപഹാരം നൽകി. കെ എസ് ഇ ബി അസിസ്റ്റൻറ് എക്സി എഞ്ചിനീയർ രവീന്ദ്രൻ . മാധവൻ, ,ഷൈജു, മനോജ് കുമാർ, ഇസ്മായിൽ കെ ടി, വാഫി മൂസ ഇസ്മായിൽ സംബന്ധിച്ചു.